അത്യപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൈനബ് അബ്ദുൽ റഷീദ്.

  • Home
  • Standard News
  • അത്യപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സൈനബ് അബ്ദുൽ റഷീദ്.

കണ്ണൂർ സിറ്റി:  ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ‘ഏറ്റവും ചെറിയ’ ജലഛായങ്ങൾ വരച്ച് ഇന്ത്യയിലെ ഏറ്റവും സുപ്രധാന റെക്കോർഡ് പുസ്തകത്തിൽ വ്യക്തിഗത നേട്ടത്തിൽ ഇടം നേടിയിരിക്കുകയാണ് കണ്ണൂർ സിറ്റി ദീനുൽ ഇസ്‌ലാം സഭ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനി സൈനബ് അബ്ദുൽ റഷീദ്.

ഇന്ത്യാ ബുക് ഓഫ് റെക്കോർഡ്‌സ് 2022 ൽ ഒരിഞ്ച് മാത്രം നീളവും വീതിയുമുള്ള കാൻവാസിൽ വൈവിധ്യമാർന്ന 19 ജലഛായങ്ങൾ ഒരുക്കിയാണ് ഈ മിടുക്കി റെക്കോർഡ് സ്വന്തമാക്കിയത്.

ലോക്ഡൗണിൽ സ്വന്തമായി മൈക്രോ പെയിന്റിങ്ങ് പരിശീലനങ്ങൾ നേടിയെങ്കിലും റെക്കോർഡ് നേട്ടമൊന്നും സൈനബ് പ്രതീക്ഷിച്ചിരുന്നില്ല. സഹോദരി ഭർത്താവ് അമീനാണ് റെക്കോർഡിന് അപേക്ഷിക്കാൻ പ്രേരണയായത്.

കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് ഈ നേട്ടം കൈവരിക്കാൻ തനിക്ക് സഹായകമായതെന്ന് സൈനബ് പറഞ്ഞു.

കണ്ണൂർ സിറ്റി കൊടപ്പറമ്പിൽ “ഖുറത്തി”ൽ

അബ്ദുൽ റഷീദ് ബപ്പത്തി റോഷ്‌ന ദമ്പതികളുടെ ഇളയ മകളായ സൈനബിന് മൈക്രോ ഒബ്ജക്ട് നിർമാണമാണ് ഹോബി. സുഹ അബ്ദുൽ റഷീദ് , ശുഹൈബ് , ശാഖിബ് എന്നിവർ സഹോദരങ്ങളാണ്

ഇന്ത്യാ റെക്കോർഡ് പുസ്തകത്തിന്റെ 2022 എഡിഷനിൽ സൈനബിലൂടെ നാടായ കണ്ണൂർ സിറ്റി കൂടി ഇടം പിടിച്ചിരിക്കുന്നു എന്നത് അഭിമാനകരമാണ്.

Previous Post
Newer Post